മധു വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയില്‍ മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലെ വാദം. ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയടക്കം പ്രതികള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

പ്രതികള്‍ക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.



source https://www.sirajlive.com/madhu-murder-verdict-today-on-the-plea-to-cancel-the-bail-of-the-accused.html

Post a Comment

Previous Post Next Post