സര്‍ക്കാറും ഗവര്‍ണറും ഇരുപക്ഷത്ത്; മോദി സര്‍ക്കാറിന്റെ കമാന്‍ഡര്‍ ആകാനാണ് ഗവര്‍ണറുടെ ശ്രമം: സിപിഎം

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും കടന്നാക്രമിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മന്‍. മോദി സര്‍ക്കാരിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഗവര്‍ണറും സര്‍ക്കാരും ഇരു പക്ഷത്തായി നിലകൊള്ളുകയാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി തുറന്നടിച്ചു. ഭിന്നത മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷ സര്‍ക്കാരും തമ്മില്‍ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ്. ഇതില്‍ ഏതുകക്ഷി ഏതു ഭാഗത്ത് നില്‍ക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

ഗവര്‍ണര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സംഘപരിവാര്‍ അജണ്ടയാണ്. ഗവര്‍ണറുടെ നടപടികള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിആണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണര്‍. സമാന്തര ഭരണം അടിച്ചേല്‍പിക്കാന്‍ ഗവര്‍ണര്‍ക്ക് ആകില്ലെന്നും കോടിയേരി ഗവര്‍ണര്‍ വളയമില്ലാതെ ചാടരുതെന്ന തലക്കെട്ടോടുകൂടിയ ലേഖനത്തില്‍ പറയുന്നു.കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ കോടിയേരി ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരുന്നു

 



source https://www.sirajlive.com/government-and-governor-on-both-sides-governor-is-trying-to-become-the-commander-of-modi-government-cpm.html

Post a Comment

Previous Post Next Post