മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; ക്ഷേത്രവും കടകളും മണ്ണിനടിയില്‍പ്പെട്ടു

ഇടുക്കി |  മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിപ്പെട്ടു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടാവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.

175 കുടുംബങ്ങളെ ഉടന്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചു.ആര്‍ക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാര്‍ പറഞ്ഞു.



source https://www.sirajlive.com/landslides-in-munnar-the-temple-and-shops-were-buried-under-the-ground.html

Post a Comment

Previous Post Next Post