പാലക്കാട് | അട്ടപ്പാടി മധുകൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി ഇന്ന് പരിഗണിക്കും. മണ്ണാര്‍ക്കാട് എസ് സി എസ് ടി വിചാരണക്കോടതിയാണ് ഹരജി പരിഗണിക്കുക. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യുഷന്‍ ആവശ്യം. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും ഫോണ്‍ രേഖകള്‍ കാണിക്കുന്നു. ദിവസേന അഞ്ച് സാക്ഷികളെ എങ്കിലും വിസ്തരിക്കാന്‍ നേരത്തെ കോടതി തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ 25 മുതല്‍ 31 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിച്ചേക്കും. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറു മാറിയിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയത്.
source https://www.sirajlive.com/attapadi-madhu-murder-case-the-plea-to-cancel-the-bail-of-the-accused-will-be-considered-today.html
إرسال تعليق