കോഴിക്കോട് | നഗരത്തില്‍ കെട്ടിടങ്ങളിൽ രാത്രി അസാധാരണ കുലുക്കം അനുഭവപ്പെട്ടു. ഗാന്ധി റോഡില്‍ ജനയുഗം ദിനപത്രത്തിന്റെ ഓഫീസ് പരിസരത്തുള്ള കെട്ടിടങ്ങള്‍ക്കാണ് കുലുക്കം അനുഭവപ്പെട്ടത്. അതേസമയം, ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു.
ഔദ്യോഗിക ഏജൻസിയായ നാഷനൽ സെന്റർ ഫോർ സീസ്‌മോളജി ഭൂചലനം സ്ഥിരീകരീകരിച്ചിട്ടില്ല. ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകരും ഇത്തരത്തിൽ ഒരു വിവരം നൽകിയിട്ടില്ലെന്ന് മെറ്റ്ബീറ്റ് വെതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 157 ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 110 ചലനങ്ങൾ റിക്ടർ സ്‌കെയിലിൽ മൂന്നിന് മുകളിലും 41 ചലനങ്ങൾ നാലിന് മുകളിലും അഞ്ച് ചലനങ്ങൾ അഞ്ചിന് മുകളിലും ഒരു ചലനം ആറിന് മുകളിലും രേഖപ്പെടുത്തി.
ഇന്തോനേഷ്യയിലെ സുമാത്രയ്ക്ക് അടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ന് രാവിലെ 10.29 ന് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്നുണ്ടായ ശക്തിയേറിയ ഭൂചലനമെന്നും മെറ്റ്ബീറ്റ് വെതർ പറയുന്നു
source https://www.sirajlive.com/unusual-shaking-in-kozhikode-city-experts-did-not-confirm-the-earthquake.html
Post a Comment