കണ്ണൂര്‍ | മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നല്ല തിരക്കാണ് പോളിംഗ് ബൂത്തുകളില്‍. നഗരസഭയുടെ 35 വാര്‍ഡുകളിലേക്കായി 111 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തങ്ങളുടെ ഉറച്ച കോട്ടയായ മട്ടന്നൂരില്‍ ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. നിലവില്‍ മട്ടന്നൂരില്‍ 35ല്‍ 28 സീറ്റും എല്‍ ഡി എഫിനൊപ്പമാണ്. നഗരസഭ രൂപവത്ക്കരിച്ച ശേഷം ഇതുവരെ കൈവിട്ടില്ലെന്നതും ഇടതിന് ആത്മവിശ്വാസമേറ്റുന്നു. എന്നാല്‍ ഇത്തവണ അട്ടിമറി പ്രതീക്ഷയുണ്ടെന്നാണ് യു ഡി എഫ് അവകാശവാദം. ബി ജെ പിയും മത്സര രംഗത്ത് സജീവമാണ്.
രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് വരെ നീണ്ടുനില്‍ക്കും.അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. 35 പോളിങ്ങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിങ് സംവിധാനവും ലഭ്യമാണ്. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ ഈ മാസം 22ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
source https://www.sirajlive.com/mattannur-municipality-voting-has-started.html
Post a Comment