തേഞ്ഞിപ്പലം | ഓപൺ സർവകലാശാലയിലെ കോഴ്‌സുകൾക്ക് യു ജി സി അംഗീകാരമുണ്ടെന്ന തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്‌സുകളിലെ പ്രവേശനത്തിൽ സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഓപൺ സർവകലാശാലക്ക് അംഗീകാരം കിട്ടിയില്ലെങ്കിൽ മാത്രമേ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്‌സുകളിലെ പ്രവേശനം നടത്താവൂവെന്ന സർക്കാർ ഉത്തരവിനെതിരെ ആറ് വിദ്യാർഥികൾ നൽകിയ കേസിലാണ് കോടതിയുടെ നിർദേശം.
പരാതിക്കാരിൽ നിന്ന് ഈ മാസം 23ന് ഹിയറിംഗ് നടത്തണം. ഓപൺ സർവകലാശാല പ്രതിനിധിയും ഉണ്ടായിരിക്കണം. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക് യു ജി സി അംഗീകാരമുണ്ടെങ്കിൽ അവർ തെളിവുകൾ ഹാജരാക്കണം.
ഇല്ലെങ്കിൽ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി പ്രവേശനത്തിന് ഈ മാസം 26ന് മുമ്പ് ഉത്തരവിറക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗം യു ജി സി പ്രതിനിധി ഉൾപ്പെടെയുള്ളവർ കോടതിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
source https://www.sirajlive.com/court-to-produce-evidence-if-open-university-is-recognized-by-ugc.html
Post a Comment