എസ് വൈ എസ് കൃഷിക്കൂട്ടത്തിന് പ്രൗഢമായ തുടക്കം

മലപ്പുറം | “പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക” എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന ഹരിത ജീവനം പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ കൃഷിക്കൂട്ടത്തിന് തുടക്കമായി. കൊണ്ടോട്ടി സോണിലെ മേലേപറമ്പിൽ  എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂർ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 77 സർക്കിളുകളിൽ കൃഷിക്കൂട്ടം സംഘടിപ്പിക്കും.
വിത്ത് കൈമാറ്റ കൂട്ടായ്മ ഗ്രീൻ ഗിഫ്റ്റ്, പോഷകത്തോട്ടം, ഹരിത മുറ്റം, സംഘകൃഷി, കർഷക ചന്ത തുടങ്ങി വിവിധ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. എസ് വൈ എസ് ഈസ്റ്റ് ജില്ല ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി അധ്യക്ഷനായി. ആനക്കയം അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ ഫാം മാനേജർ ജുബൈൽ കൃഷി പാഠം അവതരിപ്പിച്ചു.

നെടിയിരുപ്പ് കൃഷി ഓഫീസർ ബാബു സക്കീർ , സി കെ ശക്കീർ, കെ പി ശമീർ , അബ്ദുൽ ജലീൽ മിസ്ബാഹി, അബ്ദുൽ ഗഫൂർ, അബ്ദുർറശീദ് ബുഖാരി, ജാഫർ മേലേപറമ്പ് സംസാരിച്ചു.



source https://www.sirajlive.com/a-proud-start-for-the-sys-farming-team.html

Post a Comment

أحدث أقدم