അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

പാലക്കാട്  | അട്ടപ്പാടി മധുവധക്കേസില്‍ സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നിര്‍ത്തിവെച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.25 മുതലുളള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.

കേസില്‍ 13 സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.ഈ ഹര്‍ജി തീര്‍പ്പാക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.അതേസമയം ജാമ്യം റദ്ദാക്കിയ ഒമ്പത് പ്രതികള്‍ ഒളിവിലാണ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിരുന്നു.

മറ്റുള്ളവര്‍ക്കായി അഗളി പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികളുടെ വീടുകള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി സി ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം വി ജൈജുമോന്‍, പതിനൊന്നാംപ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാംപ്രതി പി പി സജീവ് പതിനാറാം പ്രതി വി മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍. അതേ സമയം ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവരെന്നാണ് അറിയുന്നത്

 



source https://www.sirajlive.com/witness-examination-in-the-attapadi-madhu-murder-case-will-resume-today.html

Post a Comment

Previous Post Next Post