തിരുവനന്തപുരം | തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,320 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു.
ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്.
source https://www.sirajlive.com/gold-prices-fell-by-120.html
Post a Comment