പാലക്കാട് | അട്ടപ്പാടി മധുവധക്കേസില്‍ കോടതിയെ തെറ്റിധരിപ്പിച്ച 29ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കാഴ്ചാപരിമിതിയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് സുനിലിന്റെ കാഴ്ച പരിശോധിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. വൈദ്യ പരിശോധനയില്‍ സുനിലിന്റെ കാഴ്ചയില്‍ പ്രശ്നമില്ലെന്ന് ഡോക്ടര്‍ കണ്ടെത്തി.
മൊഴി നല്കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളി 29ാം സാക്ഷി സുനില്‍ കുമാറിനെ കോടതി വ്യാഴാഴ്ച വീണ്ടും വിസ്തരിച്ചിരുന്നു.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹരജിയില്‍ പ്രാഥമിക വാദവും നടന്നു.
ഇന്ന് 4 സാക്ഷികളുടെ വിസ്താരവും നടക്കും. കേസില്‍ ഇതുവരെ 21 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്.
source https://www.sirajlive.com/attapadi-madhu-murder-case-the-doctor-who-examined-sunil-kumar-39-s-vision-will-be-examined-today.html
إرسال تعليق