തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിലാണ് മഴയുണ്ടാവുക. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടുണ്ട്. തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഉള്‍പ്പെടെ അതീവ ജാഗ്രതക്ക് നിര്‍ദേശമുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉടന്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
source https://www.sirajlive.com/chance-of-heavy-rain-in-the-state-today-orange-alert-in-two-districts-and-yellow-in-five-districts.html
إرسال تعليق