ദമാസ്‌കസ് | ദമാസ്‌കസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഏരിയയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ്അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ. സൈനികര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച സിറിയന്‍ പ്രതിരോധ മന്ത്രാലയം വ്യോമ പ്രതിരോധ സേന മിക്ക മിസൈലുകളും തകര്‍ത്തതായും പറഞ്ഞു.
ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ നിന്ന് ദമാസ്‌കസ് വിമാനത്താവളത്തെയും ദമാസ്‌കസിന്റെ തെക്ക് ചില സ്ഥലങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സിറിയയിലെയും ലെബനനിലെയും സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ടെഹ്റാന്‍ വ്യോമ വിതരണ ലൈനുകള്‍ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്താന്‍, സിറിയന്‍ വിമാനത്താവളങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയതായി പ്രാദേശിക നയതന്ത്ര രഹസ്യാന്വേഷണ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
source https://www.sirajlive.com/israel-attacks-damascus-airport-five-syrian-soldiers-were-killed.html
Post a Comment