ന്യൂഡല്‍ഹി | വിലക്കയറ്റത്തിനെതിരെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ റാലി ഇന്ന്. ഡല്‍ഹി രാംലീല മൈതാനത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മെഹംഗായി പര് ഹല്ല ബോല്‍ റാലി നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടുകയാണ് റാലിയുടെ ലക്ഷ്യം.
ബ്ലോക്ക് ജില്ല സംസ്ഥാന തലങ്ങളിലായി മാസങ്ങളായി തുടരുന്ന സമര പരിപാടികളുടെ സമാപനമാണ് മെഹംഗായി പര് ഹല്ല ബോല്‍ റാലി.രാജ്യത്തെ മുഴുവന്‍ പിസിസികളില്‍ നിന്നുള്ള പങ്കാളിത്തം രാംലീല മൈതാനത്ത് ഉണ്ടാകും.
സോണിയ ഗാന്ധി വിദേശത്തായതിനാല്‍ രാഹുല്‍ ഗാന്ധി ആകും റാലിക്ക് നേതൃത്വം നല്‍കുക. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതില്‍ വ്യക്തതയില്ല.
source https://www.sirajlive.com/rally-against-price-hike-led-by-rahul-gandhi-today.html
إرسال تعليق