അമിത കൂലി നല്‍കിയില്ല; വ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ചുമട്ട് തൊഴിലാളികളുടെ മര്‍ദനം

ഇടുക്കി |  അടിമാലിയില്‍ ലോഡ് ഇറക്കുന്നതിന് അമിത കൂലി നല്‍കാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. ഐ എന്‍ ടി യു സി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മര്‍ദ്ദിച്ചത്.

അഞ്ച് ഗ്ലാസ് ഇറക്കാന്‍ 5000 രൂപയാണ് ചുമട്ട് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അമിത കൂലി നല്‍കാനാകില്ലെന്ന് വ്യപാരി പറഞ്ഞതോടെ ചുമട് ഇറക്കാതെ തൊഴിലാളികള്‍ മടങ്ങി. പിന്നാലെ സ്ഥാപനത്തിലെ ജീവക്കാരെ ഉപയോഗിച്ച ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു.

 



source https://www.sirajlive.com/not-overpaid-harassment-of-the-workers-by-carrying-the-burden-on-the-employees-of-the-business-establishment.html

Post a Comment

Previous Post Next Post