കണ്ണൂര്‍ | കണ്ണൂര്‍ അത്താഴക്കുന്നിലെ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവന് കടവ് ഭാഗത്ത് കരയോട് ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്കര്‍ എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
പുല്ലുപ്പിക്കടവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് തോണി മറിഞ്ഞ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. തിച്ചിലില്‍ രണ്ട് മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തി. കാണാതായ സഹദിനെ കണ്ടെത്താനായി കലക്ടര്‍ നേവിയുടെ സഹായം തേടിയിരുന്നു. രാവിലെ തിരച്ചില്‍ തുടങ്ങാനിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.
source https://www.sirajlive.com/canoe-accident-while-kannur-is-having-dinner-the-body-of-the-third-person-was-also-found.html
Post a Comment