ഹൈദ്രാബാദ് | സെക്കന്തരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. തീ ഷോറൂമിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്ക് പടര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.
തീപ്പിടുത്തമുണ്ടാകുമ്പോള്‍ 25 ഓളം പേര് ഹോട്ടലില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 13 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് അറിയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ബൈക്ക് ഷോറൂമില്‍ തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
source https://www.sirajlive.com/electric-bike-showroom-caught-fire-in-secunderabad-seven-deaths.html
Post a Comment