തിരുവനന്തപുരം | മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സർക്കാറിന്റെ തീവ്രശ്രമം. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുമായി സർക്കാർ ബന്ധപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ തിരച്ചിൽ നടത്തി.
കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ഹെലികോപ്റ്റർ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ടേക്ക് ഓഫ് ചെയ്യാൻ പറ്റിയില്ല. നേവിയുടെ തീര നിരീക്ഷണക്കപ്പൽ കൊണ്ടുവരാൻ ശ്രമം നടത്തിയിട്ടുണ്ട്. അത് ഇന്ന് രാത്രി എത്തുമെന്നാണ് പ്രതീക്ഷ.
മോശം കാലാവസ്ഥ കാരണം രാത്രിയിലെ തിരച്ചിൽ നിർത്തിയിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് നാളെ രാവിലെ വ്യോമമാർഗേനയുള്ള ശ്രമങ്ങളും ആരംഭിക്കും.
source https://www.sirajlive.com/mudappoji-accident-desperate-effort-for-rescue-operation.html
إرسال تعليق