ജയ്പൂര്‍ | രാജസ്ഥാനിലെ പാമ്പ് മനുഷ്യന്‍ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. 45 വയസായിരുന്നു. 20 വര്‍ഷക്കാലമായി രാജസ്ഥാനില്‍ ജനങ്ങളുടെ ആവശ്യാനുസരണം പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടിരുന്ന വിനോദ് തിവാരിയെ ആളുകള്‍ സ്‌നേഹത്തോടെ പാമ്പ് മനുഷ്യന്‍ എന്നാണ് വിളിച്ചിരുന്നത്.
ചുരുവിലെ ഗോഗമേഡിയിലെ ഒരു കടയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണ് ഇയാളുടെ കൈയില്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത്. കൊടുംവിഷമുള്ള മൂര്‍ഖന്റെ കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിവാരി മരണത്തിന് കീഴടങ്ങി. വന്‍ ജനക്കൂട്ടമാണ് തിവാരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്.
source https://www.sirajlive.com/rajasthan-39-s-39-snake-man-39-dies-of-cobra-bite.html
إرسال تعليق