കാസർകോട് | പഴയ ചൂരിയിലെ മദ്റസ അധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുനരാരംഭിച്ചു. ഓണാവധിയെ തുടർന്ന് മാറ്റിവെച്ച അന്തിമവാദം കഴിഞ്ഞ ദിവസം മുതലാണ് പുനരാരംഭിച്ചത്. പ്രോസിക്യൂഷൻ വാദം പൂർത്തിയായാലുടൻ പ്രതിഭാഗം അഭിഭാഷകരുടെ വാദം ആരംഭിക്കും.
അന്തിമവാദത്തിനുള്ള നടപടിക്രമങ്ങൾ രണ്ട് മാസം മുന്പേ തുടങ്ങിയിരുന്നെങ്കിലും പ്രോസിക്യൂഷൻ വാദം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇനി നടപടിക്രമങ്ങൾ വേഗത്തിലാകും. റിയാസ് മൗലവി വധക്കേസിൽ റിമാൻഡ് തടവുകാരായ മൂന്ന് പ്രതികളെയും വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി.
കേസിന്റെ വിചാരണ രണ്ട് വർഷം മുമ്പ് പൂർത്തിയായിരുന്നു. 2017 മാർച്ച് 20ന് രാത്രിയാണ് ചൂരി പള്ളിയിലെ താമസ സ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് (അപ്പു), കേളുഗുഡെയിലെ നിധിൻ, അഖിലേഷ് (അഖിൽ) എന്നിവരാണ് കേസിലെ പ്രതികൾ.
source https://www.sirajlive.com/riyaz-maulvi-murder-case-final-argument-resumes.html
إرسال تعليق