എം ബി രാജേഷ് ഇന്ന് മന്ത്രിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം |  നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലേക്കാണ എം ബി രാജേഷ് എത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. രാവിലെ 11 ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

 

ഭരണപക്ഷത്തിന് ഭൂരിപക്ഷമുറപ്പായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീറിനെ സ്പീക്കറായി തിരെഞ്ഞെടുക്കും. സ്ഥാനാഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

 



source https://www.sirajlive.com/mb-rajesh-will-take-over-as-minister-today.html

Post a Comment

Previous Post Next Post