തിരുവനന്തപുരം |കെ എസ് ആർ ടി സി ജീവനക്കാരുടെ ഒരു വിഭാഗം സംഘടന പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ച പണിമുടക്കാണ് പിൻവലിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
സമര പ്രഖ്യാപനത്തിന് എതിരെ കെ എസ് ആർ ടി സി മാനേജ്മെന്റ് ശക്തമായ നിലപാടെടുത്തിരുന്നു. സമരക്കാർക്ക് സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കുമെന്ന് കരുതേണ്ടെന്ന ശക്തമായ മുന്നറിയിപ്പ് സമരം പിൻവലിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. പണിമുടക്ക് മുന്‍കൂട്ടിക്കണ്ട് സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങളും മാനേജ്മെന്റ് നടത്തിയിരുന്നു.
പണിമുടക്കുന്ന ജീവനക്കാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജുവും സി.എം.ഡിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
source https://www.sirajlive.com/the-strike-announced-by-ksrtc-employees-has-been-called-off.html
إرسال تعليق