കോഴിക്കോട് | സർവ ലോകാനുഗ്രഹിയായി ജന്മം കൊണ്ട മാതൃകായോഗ്യനും പ്രായോഗിക ഇസ്ലാമിക പ്രബോധകനുമായ പ്രവാചകർ മുഹമ്മദ് നബി (സ്വ) യുടെ അധ്യാപനങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ടാൽ ഇസ്ലാമും പ്രവാചകരും ഒരിക്കലും വിമർശിക്കപ്പെടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. നബിദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ “തിരുനബി (സ്വ) പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിൽ ഒരു മാസക്കാലം നടത്തുന്ന മീലാദ് ക്യാമ്പയിൻ സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല സെമിനാർ, സോൺതല മീലാദ് റാലി, മൗലിദ് മജ്ലിസുകൾ, പ്രഭാഷണങ്ങൾ, സന്ദേശ റാലി എന്നിവയുണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗം വി മുഹ്‌യീദ്ദീൻ കുട്ടി മുസ്ലിയാർ പുറക്കാട്, സയ്യിദ് പി ജഅ്ഫർ കോയ തങ്ങൾ ഇടുക്കി, അബൂ ഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സൈതലവി ചെങ്ങര, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, ബശീർ പുളിക്കൂർ, സി എൻ ജഅ്ഫർ പ്രസംഗിച്ചു.
source https://www.sirajlive.com/islam-will-not-be-criticized-if-it-embraces-the-essence-of-prophet-39-s-teachings-khalil-thangal.html
إرسال تعليق