പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി തുടരുന്നു; എട്ട് സംസ്ഥാനങ്ങളില്‍ റെയ്ഡ്

ന്യൂഡല്‍ഹി |  പോപ്പുലര്‍ ഫ്രണ്ടിനെതിരെ നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എട്ട് സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര,ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ പോലീസ്  സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകത്തില്‍ ചാമരാജ്‌നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.

 



source https://www.sirajlive.com/action-against-popular-front-continues-raid-in-eight-states.html

Post a Comment

أحدث أقدم