തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ ഉത്തരവ് പാലിക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയും പരിഗണിക്കുന്നുണ്ട്. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്സ് എന്നിവരാണ് ഹരജിക്കാര്‍. പോലീസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പ് ആരോപിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് സെപ്തംബര്‍ ഒന്നിനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവ് നടപ്പില്‍ വരുത്താന്‍ സര്‍ക്കാരും പോലീസും തയാറായില്ലെന്നാണ് കോടതിയലക്ഷ്യ ഹരജിയിലെ ആരോപണം.
സമരത്തിലൂടെ നിര്‍മാണം തടസപ്പെടുത്താന്‍ ഇപ്പോഴും ശ്രമം നടക്കുകയാണ്. വിഷയത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സമരം നയിക്കുന്ന വൈദികര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം.
source https://www.sirajlive.com/vizhinjam-port-construction-adani-group-39-s-plea-will-be-heard-today.html
إرسال تعليق