കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്  | ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. സൈക്കിളില്‍ റോഡിലേക്കിറങ്ങിയ നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിക്കുന്നതും ദൃശ്യങ്ങ ളിലുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്.ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്‌ളാസ് വിദ്യാര്‍ഥിനി വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷാജുദ്ദീനും(40) കടിയേറ്റു. കോഴിക്കോട് വിലങ്ങാടും ഇന്നലെ തെരുവുനായയുടെ ആക്രമണത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യനാണ് നായയുടെ കടിയേറ്റത്.

 



source https://www.sirajlive.com/kozhikode-6th-class-student-attacked-by-stray-dog-the-visuals-are-out.html

Post a Comment

أحدث أقدم