പറവൂര്‍ | വടക്കന്‍ പറവൂര്‍ സഹകരണ ബേങ്കില്‍ രണ്ട് കോടിയിലധികം രൂപയുടെ തിരിമറി. 2.28 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വിവരമുള്ളത്. ആറ് മാസം മുമ്പാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ ശ്രമമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ തിരിമറി നടന്നുവെന്ന ആരോപണം തെറ്റാണെന്ന് ബേങ്ക് അധികൃതര്‍ പറഞ്ഞു. റീ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
source https://www.sirajlive.com/north-paravur-co-operative-bank-turned-upside-down-audit-report-shows-irregularity-of-more-than-two-crore-rupees.html
إرسال تعليق