മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം | പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമക്ക് ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനി(37)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴോടെ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ഇന്നലെ വൈകീട്ടാണ് നെടുമങ്ങാട് നിന്നെത്തിയ 5 കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റില്‍ കുളിക്കാനിറങ്ങിയത് . പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

മങ്കയം വെള്ളച്ചാട്ടത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ നിന്നും കരയ്ക്ക് എത്ത രക്ഷപ്രവര്‍ത്തകര്‍ എട്ട് പേരെ കരയില്‍ എത്തിച്ചെങ്കിലും നസ്‌റിയയും ഷാനിയും ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. നസ്‌റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 



source https://www.sirajlive.com/search-continues-for-missing-woman-in-mankayam-atl.html

Post a Comment

Previous Post Next Post