പത്തനംതിട്ട | നരബലി കേസില്‍ ഉള്‍പ്പെട്ട ഭഗവല്‍ സിങ്ങിന് 7.45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയെന്ന് കണ്ടെത്തല്‍. ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടവ് നീണ്ട നാള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. മകള്‍ക്ക് ജോലി ലഭിച്ചശേഷം കുറച്ചു തുക തിരികെ അടച്ചു.
വീടും സ്ഥലവും പണയം വച്ചാണു വായ്പയെടുത്തത്. ബാങ്കിന് പുറമെ മറ്റ് ചില്ലറ വായ്പകളും ഭഗവല്‍ സിംഗ് എടുത്തിരുന്നു. മൊത്തം പത്ത് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നാണു വിവരം
പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്നും വ്യക്തമായി. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണര്‍ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്.
source https://www.sirajlive.com/10-lakhs-owed-to-bhagwal-singh-shafi-is-addicted-to-sex-mentality.html
إرسال تعليق