സോള്‍ | ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ പ്രമുഖ മാര്‍ക്കറ്റിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 149 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരില്‍ രണ്ടുപേര്‍ വിദേശികളാണ്.
ഇട്ടാവോയിലെ ഇടുങ്ങിയ തെരുവില്‍ ഹാല്ലോവീന്‍ ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് ദുരന്തത്തിനിരയായത്. ഒരുലക്ഷത്തോളം പേരാണ് ആഘോഷത്തിനെത്തിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഹൃദയാഘാതമാണ് പലരുടെയും മരണത്തിന് കാരണമായത്.
നൂറുകണക്കിന് കടകളും പാര്‍ട്ടി കേന്ദ്രങ്ങളുമാണ് ദുരന്തം സംഭവിച്ച മാര്‍ക്കറ്റിലുള്ളത്. പരേതാത്മാക്കള്‍ ഭൂമിയിലിറങ്ങുമെന്ന വിശ്വാസത്തിന്റെ ഭാഗമായുള്ളതാണ് ഹാല്ലോവീന്‍ ആഘോഷം. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ആഘോഷം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
source https://www.sirajlive.com/major-disaster-during-halloween-celebrations-in-south-korea-149-people-died-in-the-stampede.html
Post a Comment