ചെറുവത്തൂര്‍ | അരുണാചല്‍പ്രദേശിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന് കെ വി അശ്വിന്റെ (24) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അസമിലെ ദിന്ചാന് സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വിമാന മാര്‍ഗമാണ് എത്തിക്കുക.
ചെറുവത്തൂര്‍ കിഴേക്കമുറി കാട്ടുവളപ്പില്‍ അശോകന്റെ മകനാണ് അശ്വിന്. സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ അശ്വിന് മരിച്ച വിവരം കഴിഞ്ഞ ദിവസം വൈകിട്ടാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.
19ാം വയസില്‍ ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായാണ് അശ്വിന് സൈന്യത്തില്‍ പ്രവേശിച്ചത്. ഓണാഘോഷത്തിനായി നാട്ടിലെത്തിയ അശ്വിന് ഒരു മാസം മുമ്പാണ് മടങ്ങിയത്.
source https://www.sirajlive.com/arunachal-pradesh-helicopter-crash-the-dead-malayali-soldier-39-s-body-will-be-brought-home-today.html
Post a Comment