ചെന്നൈ | ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള സൈബര്‍ ചൂതാട്ടങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഇത്തരം ചൂതാട്ടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം. ഈ മാസം 26ന് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്.
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പണം നഷ്ടമായി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. ഓര്‍ഡിനന്‍സ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓണ്‍ലൈന്‍ കളികളും തമിഴ്‌നാട്ടില്‍ നിരോധിച്ചു. ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിക്കും.
source https://www.sirajlive.com/tamil-nadu-bans-online-rummy-up-to-three-years-imprisonment-for-violators.html
إرسال تعليق