കണ്ണൂരിലെ പ്രണയക്കൊല: പ്രതി കെ എസ് ഇ ബി ജീവനക്കാരനെന്ന വ്യാജേന പ്രദേശത്ത് കറങ്ങിനടന്നതായി ദൃക്‌സാക്ഷി

കണ്ണൂര്‍ | കണ്ണൂരില്‍ പ്രണയപ്പകയില്‍ വിഷ്ണുപ്രിയയെന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി ശ്യാംജിത്ത് പോലീസ് മുമ്പാകെ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം. കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്തിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

അതിനിടെ, പ്രതിയെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദന്‍ വെളിപ്പെടുത്തി. കെ എസ് ഇ ബി ജീവനക്കാരനെന്ന വ്യാജേന പ്രതി പ്രദേശത്ത് കറങ്ങിനടന്നതായും വൈദ്യുതി ലൈന്‍ നോക്കി നടന്നിരുന്നതിനാല്‍ സംശയം തോന്നിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. പ്രതിയുടെ കൈവശം ബാഗുണ്ടായിരുന്നു. ഷര്‍ട്ടും പാന്റ്‌സുമായിരുന്നു വേഷമെന്നും, എന്നാല്‍ പ്രതിയുടെ മുഖം കാണാനായില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

 



source https://www.sirajlive.com/kannur-love-murder-eyewitness-says-accused-roamed-around-area-pretending-to-be-kseb-employee.html

Post a Comment

Previous Post Next Post