വിഴിഞ്ഞം സമരം; നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാണ കമ്പനി

തിരുവനന്തപുരം | വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണ കമ്പനി. ഇക്കാര്യമുന്നയിച്ച് നിര്‍മാണ കമ്പനിയായ വിസില്‍ സര്‍ക്കാറിന് കത്ത് നല്‍കി. ഇതുവരെ ഉണ്ടായത് 100 കോടി രൂപയുടെ നഷ്ടമാണെന്ന് വിസില്‍ വ്യക്തമാക്കി.

നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരത്തിന് നേതൃത്വം നല്‍കുന്ന അതിരൂപതക്കാണെന്ന് കത്തില്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് കമ്പനി സര്‍ക്കാറിന് കത്ത് നല്‍കിയത്.

അതേസമയം, സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് വിഴിഞ്ഞം സമര സമിതി. ഈമാസം 17ന് ബൈപ്പാസ് ഉപരോധിക്കുമെന്ന് സമിതി അറിയിച്ചു.

 



source https://www.sirajlive.com/free-strike-the-construction-company-sought-to-recover-the-losses-from-the-latin-archdiocese.html

Post a Comment

أحدث أقدم