തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറായി സഞ്ചരിച്ച് രണ്ട് ദിവസത്തിനകം ശക്തി പ്രാപിക്കും. പിന്നീട് ചുഴലിക്കാറ്റായി രൂപപ്പെടാനാണ് സാധ്യത. കാറ്റിന്റെ ദിശ എങ്ങോട്ടാണെന്ന് പ്രവചിച്ചിട്ടില്ല.
സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ഒഴികെ എട്ട് ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.
അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.
source https://www.sirajlive.com/low-pressure-will-form-over-bay-of-bengal-today-heavy-rain-likely-till-saturday.html
إرسال تعليق