കോയമ്പത്തൂര്‍ സ്‌ഫോടനം; അഞ്ച് പേര്‍ പിടിയില്‍

കോയമ്പത്തൂര്‍ |  നഗരത്തില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍, ബ്രയിസ് ഇസ്മായില്‍, മുഹമ്മദ് തൊഹല്‍ക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഉക്കടം സ്വദേശി ജമീസ മുദീന്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. ദ്രുത കര്‍മ സേനക്കാണ് സുരക്ഷാ ചുമതല.

ഞായറാഴ്ച പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു.

എന്‍ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐ എസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2019-ല്‍ എന്‍ഐഎ ചോദ്യംചെയ്തിരുന്നു

 



source https://www.sirajlive.com/coimbatore-blast-five-people-were-arrested.html

Post a Comment

Previous Post Next Post