തൃശൂര്‍ | തൃശൂരിലെ എം ഡി എം എ റാക്കറ്റില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് എക്സൈസ് വകുപ്പ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കടം വാങ്ങിയ വരെ കുറിച്ചും അന്വേഷിക്കും.
കൈപ്പമംഗലത്ത് പിടിയിലായ പ്രതികളില്‍ നിന്ന് 925 ഇടപാടുകളെ കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിരുന്നു. 180ഓളം ഇടപാടുകാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതല്‍ പേരും 17 മുതല്‍ 25 വരെയുള്ള പ്രായക്കാരാണ്. പെണ്‍കുട്ടികളും സ്ഥിരം ഇടപാടുകാരായുണ്ട്.
source https://www.sirajlive.com/mdma-racket-in-thrissur-special-team-to-investigate.html
إرسال تعليق