അബ്ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി റിമാന്‍ഡില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണെമെന്ന എന്‍ഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കേരളത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന അബ്ദുല്‍ സത്താര്‍. റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്നാണ് എന്‍ഐഎ അറസ്റ് ചെയ്തത്.

അബ്ദുല്‍ സാത്താറിനെ ഈ മാസം 20 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ ഐ എ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ഇന്ന് പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.



source https://www.sirajlive.com/the-court-will-consider-the-nia-39-s-plea-seeking-abdul-sattar-39-s-custody-today.html

Post a Comment

Previous Post Next Post