തിരുവനന്തപുരം | സര്‍വകലാശാലാ വി സിമാരോട് രാജി ആവശ്യപ്പെടുന്നതിനുള്ള ഗവര്‍ണറുടെ നീക്കം നേരത്തെ തുടങ്ങിയതായി വിവരം. സുപ്രീം കോടതി വിധിക്കു മുമ്പു തന്നെ രാജ്ഭവന്‍ വി സിമാര്‍ക്കെതിരായ നീക്കം ആരംഭിച്ചിരുന്നു. രാജി ആവശ്യപ്പെട്ട വി സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക നേരത്തെത്തന്നെ തയാറാക്കിയിരുന്നു. ഇതിനായാണ് സര്‍വകലാശാലകളില്‍ നിന്ന് പ്രൊഫസര്‍മാരുടെ പട്ടിക വാങ്ങിയത്. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പത്ത് പ്രൊഫസര്‍മാരുടെ പട്ടികയാണ് വാങ്ങിയത്.
അതിനിടെ, ഗവര്‍ണര്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്ന് എം ജി യൂണിവേഴ്‌സിറ്റി വി സി. സാബു തോമസ് വ്യക്തമാക്കി. ഗവര്‍ണറുടെ കത്ത് ലഭിച്ചതായും സാബു തോമസ് പറഞ്ഞു.
source https://www.sirajlive.com/the-governor-39-s-move-began-before-the-supreme-court-ruling-instead-the-list-of-vcs-was-prepared-earlier.html
إرسال تعليق