സിപിഐ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പ് ഇന്ന്; മൂന്നാം തവണയും കാനം വരുമോ?

തിരുവനന്തപുരം |  സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പ്രകാശ് ബാബു മത്സര രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.പ്രായപരിധി മാര്‍ഗ നിര്‍ദേശം നടപ്പാക്കിയാല്‍ കെ ഇ ഇസ്മയിലും സി ദിവാകരനും നേതൃനിരയില്‍ നിന്ന് പുറത്ത് പകേണ്ടി വരും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് കെ ഇ ഇസ്മയിലിനെതിരേയും,സി ദിവാകരനെതിരെയും നടപടി വേണമെന്നാവശ്യം ഇന്നലെത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു.

സിപിഐയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമായ ദിവസമാണ് ഇന്ന്. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തന്നെ തിരഞ്ഞെടുക്കുമോ എന്ന ഇന്നറിയാം. അതേ സമയം കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം.പ്രകാശ് ബാബു,വിഎസ് സുനില്‍കുമാര്‍,സിഎന്‍ ചന്ദ്രന്‍ ഇതില്‍ ഒരാളെ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി കാനത്തിനെതിരെ പോര് കനപ്പിക്കാനാണ് നീക്കം.

സമ്മേളനത്തിന് മുന്‍പ് തന്നെ വിമതശബ്ദങ്ങള്‍ ഉയര്‍ന്നത് കൊണ്ട് കാനം രാജേന്ദ്രന്‍ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. എതിര്‍ ചേരിയുടെ ഏത് നീക്കവും പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാനം വിഭാഗത്തിനും ഉണ്ട്.കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും എതിര്‍ശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ ചേരിയുടെ നിലപാട്.

ഇന്നലെ നടന്ന ചര്‍ച്ചയില്‍എറണാകുള ജില്ല റിപ്പോര്‍ട്ടിംഗിനിടെ പൊട്ടിത്തെറി ഉണ്ടായി. കാനത്തിനെ അമിതമായി പിന്തുണച്ചതിന് എതിരെ എറണാകുളത്ത് നിന്നുള്ള 4 അംഗങ്ങള്‍ തന്നെ രംഗത്ത് വന്നു.ജില്ലയില്‍ നിന്ന് എല്ലാവരുടെയും അഭിപ്രായമല്ല റിപ്പോര്‍ട്ടിംഗില്‍ പ്രതിനിധി പറഞ്ഞതെന്നായിരുന്നു വിമര്‍ശനം.എന്നാല്‍ ജില്ലാ പ്രതിനിധിയുടെ ഭൂരിപക്ഷ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്ന് പ്രതിനിധിയും നിലപാട് എടുത്തു. ഒടുവില്‍ പ്രിസിഡീയം ഇടപെട്ടാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.

സമ്മേളനത്തിന് തൊട്ട് മുന്‍പ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ കെ ഇ ഇസ്മയിലിനും സി ദിവാകരനുമെതിരെ അച്ചടക്കനടപടി വേണമെന്നും ആവശ്യമുയര്‍ന്നു.ഇടുക്കി ഒഴികെയുള്ള ജില്ലയൊഴികെ റിപ്പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കിയ 7 ഇടത്തും കാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്ന് സംസ്ഥാന കൗണ്‍സിലിന് ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.

 



source https://www.sirajlive.com/cpi-state-secretary-election-today-will-there-be-a-third-time.html

Post a Comment

أحدث أقدم