മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിറകെ എല്‍ദോസ് കുന്നപ്പിള്ളി മൂവാറ്റുപുഴയില്‍ തിരിച്ചെത്തി

പെരുമ്പാവൂര്‍ |  പീഡനക്കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴയില്‍ തിരിച്ചെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസ് മൂവാറ്റുപുഴയിലെ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. 11 ദിവസായി ഇദ്ദേഹം ഒളിവിലായിരുന്നു. അതേ സമയം കേസ് അന്വേഷണ സംഘത്തിന് മുന്നില്‍ നാളെ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെയാണ് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടത്.

അതേസമയം എല്‍ദോസിനെതിരായ നടപടിയില്‍ കെപിസിസി തീരുമാനം വൈകിയേക്കും.നിരപരാധി ആണെന്ന് കാണിച്ചാണ് എംഎല്‍എ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്.എന്നാല്‍ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതില്‍ നേതാക്കള്‍ക്ക് അമര്‍ഷം ഉണ്ട്.

 



source https://www.sirajlive.com/after-getting-anticipatory-bail-eldos-kunnappilly-returned-to-muvattupuzha.html

Post a Comment

أحدث أقدم