തിരുവനന്തപുരം | നിയമസഭാ കൈയാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും. വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം ഇന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല.
നേരത്തെ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള കോടതി നിര്‍ദ്ദേശത്തിന്റെ തുടര്‍നടപടികളും ഇന്നുണ്ടാകും. വിചാരണ എന്ന് ആരംഭിക്കും എന്നതിലും ഇന്ന് വ്യക്തതയുണ്ടാകും.
വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കേസിന് ആധാരം
source https://www.sirajlive.com/legislative-handshake-case-in-court-today.html
Post a Comment