കോഴിക്കോട് ക്ഷേത്രത്തില്‍ ഏഴ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

കോഴിക്കോട് |  കോഴിക്കോട് ഗോവിന്ദപുരം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച . ഏഴ് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നാണ് മോഷണം. അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കുന്നു.

വടക്കേ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 നാണ് മോഷ്ടാവ് ക്ഷേത്രത്തില്‍ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി. പുലര്‍ച്ചെ 4:45 ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹെല്‍മെറ്റ് ധരിച്ച് എത്തിയയാളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

 



source https://www.sirajlive.com/seven-treasuries-were-broken-into-and-looted-in-the-kozhikode-temple.html

Post a Comment

أحدث أقدم