മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ തിങ്കളാഴ്ച മലപ്പുറത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധ മതില് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ നടക്കുന്ന പരിപാടിക്ക് മത- രാഷ്ട്രീയ- സാംസ്കാരിക നേതാക്കള്‍ നേതൃത്വം നല്‍കും. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ അണിനിരത്തി മലപ്പുറം എം എസ് പി മുതല്‍ കിഴക്കേതല വരെ പ്രതിരോധ മതില് തീര്‍ക്കും.
ലഹരിവിരുദ്ധ ബോധവത്കരണം, ലഘുലേഖാ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ലഹരിവിരുദ്ധ ഗാന ശില്പം, ഒപ്പുശേഖരണം, പ്രതിജ്ഞ എന്നിവയുണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി ഇബ്റാഹീം ബാഖവി (ചെയര്മാന്), സൈതലവിക്കോയ കൊണ്ടോട്ടി (വര്‍ക്കിംഗ് ചെയര്മാന്), അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, മാനുപ്പ ഹാജി (വൈ. ചെയര്മാന്). പി എം മുസ്തഫ കോഡൂര്‍ (ജന.കണ്‍വീനര്‍), ശാക്കിര്‍ സിദ്ധീഖി (വര്‍ക്കിംഗ് കണ്‍വീനര്‍), പി സുബൈര്‍ കോഡൂര്‍, മുജീബുർറഹ്മാന് വടക്കേമണ്ണ, തജ്മല്‍ ഹുസൈന്, അബ്ദുർറഹ്മാന്‍ ചെമ്മങ്കടവ് (കണ്‍വീനര്‍), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 101 അംഗ കര്‍മ സമിതി രൂപവത്കരിച്ചു.
source https://www.sirajlive.com/a-defense-wall-will-be-organized-in-malappuram-against-drug-addiction.html
إرسال تعليق