തിരുവനന്തപുരം | ബലാത്സംഗ കുറ്റം ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലന്‍സന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നല്‍കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കോവളംഎസ് എച്ച് ഒ യുടെ സാനിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ മൂന്ന് ദീവസമായി എംഎല്‍എ ഒളിവില്‍ കഴിയുകയാണ്. പെരുമ്പാവൂരിലെ എംഎല്‍എയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എയുടെ കാര്യത്തില്‍ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.
source https://www.sirajlive.com/there-may-also-be-a-vigilance-inquiry-against-eldos-kunnapilli.html
إرسال تعليق