ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബി ജെ പിയിലെത്തുമെന്ന അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനക്ക് മറുപടിയുമായി തരൂര്‍. പോരാടാന്‍ ധൈര്യമില്ലാത്തവര്‍ ബി ജെ പിയിലേക്ക് പോകാനുള്ള പ്രവണത കാണിച്ചേക്കാം. ധൈര്യമുള്ളവര്‍ അങ്ങനെ ചെയ്യില്ല.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിമാന്ത ബിശ്വ ശര്‍മ വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണലിന് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണെന്ന് ഹിമാന്ത പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യവാദികളായി 1000 പേര്‍ മാത്രമാണുള്ളത്. അവരാണ് തരൂരിന് വോട്ട് ചെയ്തത്. അവര്‍ ഉടന്‍ തന്നെ ബി ജെ പിയില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും ഹിമാന്ത പ്രസ്താവിച്ചു. ഇതിനോടാണ് തരൂര്‍ ശക്തമായി തിരിച്ചടിച്ചത്.
source https://www.sirajlive.com/only-those-who-don-39-t-have-the-guts-to-fight-join-the-bjp-tharoor-with-reply-to-assam-chief-minister.html
إرسال تعليق