മക്ക/ മദീന | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം അനുസരിച്ച് ഇരുഹറമുകളടക്കം രാജ്യത്തെ മുഴുവൻ പള്ളികളിലും മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്കാരം നടന്നു.
മസ്ജിദുൽ ഹറമിൽ ശൈഖ് ഡോ.അബ്ദുർറഹ്മാൻ അൽ സുദൈസും പ്രവാചക നഗരിയായ മസ്ജിദുന്നബവിയിൽ നടന്ന ഖുതുബക്ക് ശൈഖ് ഡോ.അബ്ദുല്ല ബിൻ അബ്ദുർറഹ്മാൻ അൽ ബൈജാനും നേതൃത്വം നൽകി.
രാജ്യത്തെ ചില പ്രവിശ്യകളിൽ ചെറിയ തോതില്‍ മാത്രമാണ് ഈ വർഷം മഴലഭിച്ചത്. മറ്റ് പ്രവിശ്യകളിൽ ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തെ മുഴുവന്‍ ഇസ്‍ലാം മതവിശ്വാസികളോടും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരത്തിന് രാജാവ് ആഹ്വാനം ചെയ്തത്. പ്രവാചക പാത പിന്‍പറ്റിയാണ് മുസ്‍ലിംകള്‍ മഴയ്ക്ക് വേണ്ടി ഈ പ്രത്യേക നിസ്കാരം നടത്തിവരാറുള്ളത്
source https://www.sirajlive.com/a-special-prayer-for-rain-was-held-in-saudi-arabia.html
Post a Comment