സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് തുടങ്ങും

തിരുവനന്തപുരം |  സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന നിര്‍വാഹകസമിതിയേയും രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരെയും യോഗം തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മേല്‍ക്കൈ ഉള്ള നിര്‍വ്വാഹക സമിതിയാകും നിലവില്‍ വരിക.

ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ആകാനാണ് സാധ്യത. മന്ത്രി ജി ആര്‍ അനിലും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഇടം പിടിച്ചേക്കും. എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാനുള്ള പാര്‍ട്ടി പ്രതിനിധി സംഘത്തില്‍ കാനത്തിനും പ്രകാശ് ബാബുവിനൊപ്പം മന്ത്രി കെ രാജനെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.

 



source https://www.sirajlive.com/the-cpi-state-council-meeting-will-begin-today.html

Post a Comment

أحدث أقدم