തിരുവനന്തപുരം | കെ പി സി സി രാഷ്ട്രീയകാര്യ സമിതിയുടെ നാളെ കൊച്ചിയില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു. അധ്യക്ഷന്‍ കെ സുധാകരന് ചികിത്സയിലായതിനാലാണ് യോഗം മാറ്റിയത്. സുധാകരന്റെ ആര് എസ് എസ് അനുകൂല പ്രസ്താവന ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. സുധാകരന്റെ ആര് എസ് അനുകൂല പരാമര്‍ങ്ങള്‍ യു ഡി എഫ് ഘടക കക്ഷികളുടെയും കോണ്‍ഗ്രസിലെ ചില നേതാക്കളുടെ തന്നെയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ന് നടക്കുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയുമാണ്.
തന്റെ പ്രസ്താവന യു ഡി എഫില്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടത്തിവരികയാണ് സുധാകരന്. ഘടകകക്ഷി നേതാക്കളെ നേരില്‍ കണ്ട് ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ നേരില്‍ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് അംഗീകരിച്ചിട്ടില്ല. ആദ്യം ഭാരവാഹി യോഗം കഴിയട്ടെ. നേരില്‍ കണ്ട് സംസാരിക്കുന്നതിനെ കുറിച്ച് അതിനു ശേഷം ആലോചിക്കാമെന്ന നിലപാടിലാണ് ലീഗ്.
source https://www.sirajlive.com/sudhakaran-under-treatment-kpcc-political-affairs-committee-meeting-adjourned.html
إرسال تعليق