കൊച്ചി | സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിസയെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇവരെ ഓഫിസിനുള്ളിലേക്ക് കടത്തിയത്.
പോലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. സര്‍വകലാശാല ജീവനക്കാരും തടഞ്ഞവരില്‍ ഉള്‍പ്പെടും.
താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുക്കാന്‍ ഡോ.സിസാ തോമസിന് ജോയിനിംഗ് രജിസ്റ്റര്‍ നല്‍കിയില്ല. ചാന്‍സലറുടെ ഉത്തരവ് അനുസരിച്ച് ചുമതല ഏറ്റെടുത്തു. ജോയിനിംഗ് രജിസ്റ്റര്‍ ലഭിക്കാതിരുന്നതോടെ വെള്ള പേപ്പറില്‍ അപേക്ഷ എഴുതിയാണ് ചുമതല ഏറ്റെടുത്തത്. രജിസ്ട്രാര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നാണ് പറയുന്നത്.
ഗവര്‍ണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് സിസി തോമസ് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ വിസി ഇല്ലാതിരിക്കുന്നത് നല്ലതല്ല. തന്റേത് താല്‍ക്കാലിക ചുമതലയാണ്. പുതിയ വിസി വരുന്നതുവരെയുള്ള അധികചുമതല മാത്രമാണുള്ളതെന്നും സിസ തോമസ് പറഞ്ഞു.
source https://www.sirajlive.com/dr-who-took-charge-as-the-vc-of-the-technical-university-protest-against-sisa-thomas.html
إرسال تعليق